നീലേശ്വരം പേരോൽ ഗ്രാമിക റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം നടത്തി.
നീലേശ്വരം പേരോൽ ഗ്രാമിക റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം നടത്തി.
പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രസന്നിധിയിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഓണസദ്യയുമൊരുക്കി. ഓണസദ്യയ്ക്കുള്ള മുഴുവൻ ചിലവുകളും വഹിച്ച ചന്ദ്രൻ ദീപ ഗോൾഡിനെ പൊന്നാട അണിയിച്ചു. കെ.രാമചന്ദ്രൻ പൊന്നാടയണിയിച്ചു. ഗ്രാമികയുടെ നേതൃത്വത്തിൽ നടന്ന നീന്തൽ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും നൽകി. നീന്തൽ പരിശീലകൻ എം.ടി.പി.അഷ്‌റഫ് ഇവ വിതരമം ചെയ്തു. കീനേരി കൃഷ്ണൻ മാസ്റ്റർ, പ്രകാശൻ, രാമകൃഷ്ണൻ മാസ്റ്റർ, പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.
No comments