Breaking News

നീലേശ്വരം സബ് ട്രഷറിയിലെ മുൻ ജീവനക്കാരൻ കെ. ജി. ബോസ് ട്രഷറി ഓഫീസറായി സർവീസിൽ നിന്ന് വിരമിച്ചു

കാഞ്ഞങ്ങാട്: 28 വര്‍ഷത്തെ സേവനത്തിന് ശേഷം ഹോസ്ദുര്‍ഗ് സബ് ട്രഷറി ഓഫീസര്‍ കെ.ജി.ബോസ് കല്ലേക്കുളം സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
1996 ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1999ല്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറി. തുടര്‍ന്ന് വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ്, മാലക്കല്ല്, നീലേശ്വരം എന്നീ സബ്ബ് ട്രഷറികളില്‍ ജോലി ചെയ്തു. മാലോം സ്വദേശിയായ ബോസ് ഇപ്പോള്‍ അത്തിക്കോത്താണ് താമസം. ഭാര്യ ബിന്ദു. മക്കള്‍ അലന്‍, ആല്‍ബര്‍ട്ട്, ഫ്രാന്‍സീസ്. ഇന്നലെ സബ്ബ് ട്രഷറിയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ കാസര്‍കോട് ജില്ലാ ട്രഷറി ഓഫീസര്‍ ഒ.ടി.ഗഫൂര്‍ അധ്യക്ഷം വഹിച്ചു. സംസ്ഥാന ട്രഷറി ഡയരക്ടര്‍ വി.സാജന്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് ഉപഹാരം നല്‍കി. പി. കെ.ഭാസ്‌ക്കരന്‍, റോജി മാത്യു, ടി.പി.ഗംഗാധരന്‍, ചന്ദ്രന്‍ തായത്ത്, ശ്രീജിത്ത് നീലേശ്വരം എന്നിവര്‍ പ്രസംഗിച്ചു. ഹോസ്ദുര്‍ഗ് സബ്ബ് ട്രഷറി ജൂനിയര്‍ സൂപ്രണ്ട് എം.വി.വിനോദ് സ്വാഗതവും രജിത വിവി നന്ദിയും പറഞ്ഞു.

No comments