Breaking News

വയനാട് ദുരിതാശ്വാസം: ഡിവൈഎഫ്ഐയുടെ വീട് നിർമാണ നിധിയിലേക്ക് ഓണറേറിയം സംഭാവന ചെയ്ത് കിനാനൂർ കരിന്തളം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി. അജിത്ത്കുമാർ

വയനാട് ദുരന്തത്തിൽ ഭവനരഹിതരായവർക്ക് ഡിവൈഎഫ്‌ഐ ആദ്യഘട്ടത്തിൽ നിർമിക്കുന്ന 25 വീടുകളുടെ നിർമാണ നിധിയിലേക്ക് കിനാനൂർ കരിന്തളം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി. അജിത് കുമാർ തന്റെ ഒരു മാസത്തെ ഓണറേറിയം സംഭാവന ചെയ്തു. ഡിവൈഎഫ്ഐ കരിന്തളം വെസ്റ്റ് മേഖല സെക്രട്ടറി കൂടിയായ അജിത്കുമാർ 9200 രൂപയാണ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിനെ ഏൽപിച്ചത്. എ.വിഷ്ണു അധ്യക്ഷനായി. നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ്, പി. സുജിത്ത് കുമാർ, കെ.വി. അജിത്ത് കുമാർ, എം.എ. നിതിൻ എന്നിവർ സംസാരിച്ചു.

No comments