Breaking News

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിന് പുതിയ ബസ് റൂട്ടുകൾ അനുവദിക്കും.

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിന് പുതിയ ബസ് റൂട്ടുകൾ അനുവദിക്കും.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് യാത്രാക്ലേശം അറിയാനും ബസ് റൂട്ടുകൾ അനുവദിക്കുന്നതിനുമായി ജനകീയ സദസ് ഒരുക്കും. കാഞ്ഞങ്ങാട് എംഎൽഎ, ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 8 ന് ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ ആണ് സദസ്. 
മണ്ഡലത്തിലെ മുൻസിപ്പൽ ചെയർമാന്മാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, കാസർകോട് ആർടിഒ, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ജോയിന്റ് ആർടിഒമാർ, തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി, നാഷണൽ ഹൈവേ പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ബസ് ഉടമസ്ഥർ, മോട്ടോർ തൊഴിലാളി സംഘടനാ നേതാക്കൾ, രാഷ്ട്രീയ, സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ ജനകീയ സദസിൽ പങ്കെടുക്കും. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കെഎസ്ആർ ടി സി ബസ് റൂട്ടുകളില്ലാത്ത ഇടങ്ങളിൽ പുതിയ റൂട്ടുകൾ അനുവദിക്കുന്നതിനുള്ള പ്രപ്പോസലുകൾ ഓഗസ്റ്റ് 5 ന് മുൻപായി കാഞ്ഞങ്ങാട് സബ് ആർ.ടി.ഓഫീസിൽ സമർപ്പിക്കണമെന്ന് കാസർകോട് ആർടിഒ, ജി.എസ്. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

No comments