നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് മാഗസിൻ ഒരുക്കി.
പടന്ന വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് മാഗസിൻ ഒരുക്കി. ഒളിമ്പിക്സിൻ്റെ ചരിത്രവും പാരീസ് ഒളിമ്പിക്സിൻ്റെ വിശേഷങ്ങളും പങ്കുവയ്ക്കുന്ന മാഗസിൻ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സീനിയർ അദ്ധ്യാപകൻ വി.കെ.പി. അബ്ദുൾ ജലീലിന് നൽകി പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി. വിനീത്, എ.വി. രാഹുൽ, വി. സഞ്ജയ്, പി. സുധീഷ്, കെ. ആരതി, കെ.പി. അനിത, ഹസൻ റാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഒളിമ്പിക്സിൻ്റെ ചരിത്രവും ലോകരാജ്യങ്ങൾ തമ്മിൽ കായിക മേഖലയിലൂടെ കാത്തുസൂക്ഷിക്കുന്ന സൗഹാർദ്ദങ്ങളെ പറ്റിയും സംസാരിച്ചു. രക്ഷിതാക്കൾക്ക് നാഷണൽ സർവ്വീസ് സ്കീമിനെ കുറിച്ച് ജനറൽ ഓറിയൻ്റേഷൻ നൽകുകയും എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.
No comments