Breaking News

പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡ് നവീകരണം; സൈറ്റ് മാര്‍ക്കിംഗ് നടന്നു

നീലേശ്വരം പടന്നക്കാട്-വെള്ളരിക്കുണ്ട് റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മൂന്ന് പാലങ്ങങ്ങളില്‍ മടിക്കൈ പഞ്ചായത്തിലെ പുളിക്കാല്‍ പാലം നിര്‍മാണം പൂര്‍ത്തിയായി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിര്‍മാണം 15 ദിവസത്തിനകം തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പാലത്തിന്റെ തൂണുകളുടെ ഡ്രില്ലിംഗ് നടത്തുന്നതിനുള്ള സൈറ്റ് മാര്‍ക്കിംഗ് നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, കോടോം-ബേളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍, പഞ്ചായത്തംഗം ബിന്ദു രാമകൃഷ്ണന്‍, ബാനം കൃഷ്ണന്‍, ടി വി ജയചന്ദ്രന്‍ സംബന്ധിച്ചു.

No comments