രാജ്യാന്തര ബാസ്കറ്റ്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ യോഗ്യത നേടി നീലേശ്വരം സ്വദേശി
നീലേശ്വരം സ്വദേശി കെ. ആനന്ദ് കൃഷ്ണൻ രാജ്യാന്തര ബാസ്കറ്റ് ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ യോഗ്യത നേടി.
കാഞ്ഞങ്ങാട്ടെ അജാനൂർ ഇഖ്ബാൽ ഹയർസെക്കന്ററി സ്കൂളിൽ കായികാധ്യാപകനാണ്. ഫിബ ഏഷ്യ നടത്തിയ ടേബിൾ ഒഫീഷ്യൽ ടെസ്റ്റ് പാസായതോടെയാണ് ഏഷ്യയിൽ നടക്കുന്ന അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിക്കാൻ ആനന്ദ് യോഗ്യത നേടിയത്. നേരത്തെ ബാസ്കറ്റ് ബോളിലെ പ്രായം കുറഞ്ഞ നാഷണൽ റഫറിയായിരുന്നു ആനന്ദ്. കേരള ടീമിൽ കളിക്കുന്നതിനിടെ പരിക്കിനെ തുടർന്ന് പിന്മാറിയ ആനന്ദ് സ്ഥിരോത്സാഹം കൈവിടാതെ പിന്നീട് റഫറി പരിശീലനം നേടി പരീക്ഷ പാസാക്കുകയായിരുന്നു. നേരത്തെ കാസർകോട് ജില്ലാ ടീമിലും പിന്നീട് കേരളാ ടീമിലും അംഗമായിരുന്നു. എഫ്സിഐ ജീവനക്കാരനും നീലേശ്വരം മന്നൻപുറത്തു കാവിൽ ശാന്തിക്കാരനുമായ വളപ്പിൽ ഇല്ലത്ത് കെ. ഉണ്ണിക്കൃഷ്ണന്റെയും കെ. ഉഷയുടെയും മകനാണ്. സഹോദരൻ: ഹരികൃഷ്ണൻ (മർച്ചന്റ് നേവി).
No comments