Breaking News

കേരള പ്രവാസി സംഘം ചാളക്കടവ് യൂണിറ്റ് മടിക്കൈ കർഷക കലാവേദി പരിസരത്ത് കുടുംബ സംഗമം നടത്തി.

കേരള പ്രവാസി സംഘം ചാളക്കടവ് യൂണിറ്റ് മടിക്കൈ കർഷക കലാവേദി പരിസരത്ത് കുടുംബ സംഗമം നടത്തി.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ചാളക്കടവ് യൂണിറ്റ് പ്രസിഡന്റ് രഘുനാഥൻ അടുക്കാത്ത് അധ്യക്ഷത വഹിച്ചു. നീലേശ്വരം ഏരിയാ പ്രസിഡൻ അബ്ദുൾ റഹ്മാൻ വിഷയ വിശദീകരണം നടത്തി. സിപിഎം മടിക്കെ ലോക്കൽ സെക്രട്ടറി ബി.ബാലൻ, പ്രവാസി സംഘം ഏരിയാ കമ്മിറ്റി അംഗം പ്രഭാകരൻ കാഞ്ഞിരക്കാൽ, സിപിഎം മടിക്കൈ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ.വി. പവിത്രൻ, പത്മിനി മേക്കാട്ട്, സിപിഎം ചാളക്കടവ് സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി പ്രഭാകരൻ മണിയറ, മാച്ചിപ്പുറം ബ്രാഞ്ച് സെക്രട്ടറി എം.ലിനീഷ്, പ്രവാസി സംഘം മേഖലാ പ്രസിഡന്റ് മോഹനൻ അടുക്കത്തുപറമ്പ്, മേഖലാ സെക്രട്ടറി വി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ചാളക്കടവ് യൂണിറ്റ് സെക്രട്ടറി രഘു കൂക്കൾ സ്വാഗതവും വൈസ് പ്രസിഡന്റ് യു.വി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. പ്രവാസികൾക്കായി കേരള സർക്കാർ നടപ്പാക്കിയ ആനുകൂല്യങ്ങൾ പ്രവാസി കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രവാസി പെൻഷൻ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനും പ്രവാസികളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാനുമാണ് സംഗമം നടത്തിയത്.

No comments