Breaking News

കോസ്മോസ് സെവൻസ് സീസൺ ത്രിയുടെ സംഘാടക സമിതി ഓഫീസ് നീലേശ്വരത്ത് തുറന്നു.

നീലേശ്വരം പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ജനകീയ സംഘാടക സമിതിയുടെ സഹകരണത്തോടെ നടത്തുന്ന കോസ്മോസ് സെവൻസ് സീസൺ ത്രിയുടെ സംഘാടക സമിതി ഓഫീസ് തുറന്നു.
നീലേശ്വരം പോസ്റ്റ് ഓഫീസിന് സമീപം റോയൽ ടവേഴ്സിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ.വി. സുരേശൻ അധ്യക്ഷനായി. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത മുഖ്യാതിഥിയായി. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ, എസ്എഫ്എ ജില്ലാ കമ്മിറ്റി അംഗം സേതു, നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറ, സംഘാടക സമിതി വർക്കിങ് ചെയർമാൻ അഡ്വ.പി. ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ പി.വി.രാജേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി.രവി നന്ദിയും പറഞ്ഞു. ഉദ്ഘാടകൻ യു.ഷറഫലിയെ നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് സ്വീകരിച്ച് സംഘാടക സമിതി ഓഫീസ് വരെ ആനയിച്ചു.

No comments