നീലേശ്വരം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷം നടത്തി.
നീലേശ്വരം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷം നടത്തി.
നഗരസഭ അനക്സ് ഹാളിൽ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ദാമോദരൻ പാലായി, കെ.എൻ. പത്മനാഭൻ നമ്പൂതിരി, എ. കെ.ലത, ഇ.വി.ശ്രീധരൻ അങ്കക്കളരി, കെ.സുരേന്ദ്രൻ കടിഞ്ഞിമൂല, വിദ്യാർത്ഥി കർഷകൻ എം.വി. മുഹമ്മദ് നാഫി എന്നിവർക്ക് ആദരവുമൊരുക്കി. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ
വി.ഗൗരി, ടി.പി.ലത, പി. ഭാർഗവി, കൗൺസിലർമാരായ ഇ. ഷജീർ, പി.ബിന്ദു, സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, എൻ.എസ്.സി ബാങ്ക് പ്രസിഡന്റ് അഡ്വ.കെ വി രാജേന്ദ്രൻ, നഗരസഭാ സെക്രട്ടറി കെ മനോജ് കുമാർ, രാഷ്ട്രീയ കക്ഷി നേതാക്കളായ കരുവക്കാൽ ദാമോദരൻ, രമേശൻ കാര്യങ്കോട്, എറു വാട്ട് മോഹനൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രാജീവൻ പുതുക്കുളം, കെ വി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കർഷകരായ കെ.സുരേന്ദ്രൻ, എം.വി. മുഹമ്മദ് നാഫി എന്നിവർ മറുപടി പ്രസംഗം നടത്തി.കൃഷി ഓഫീസർ കൃഷ്ണ വേദിക സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മോളി തോമസ് നന്ദിയും പറഞ്ഞു.
No comments