Breaking News

പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ഇമ്മാനുവൽ സിൽക്സ് കാഞ്ഞങ്ങാട് ഷോറൂമിൽ ചിങ്ങനിലാവൊരുക്കി.

പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ഇമ്മാനുവൽ സിൽക്സ് കാഞ്ഞങ്ങാട് ഷോറൂമിൽ ചിങ്ങനിലാവൊരുക്കി.
ഇമ്മാനുവൽ സിൽക്സിലെ ജീവനക്കാരായ അംഗനമാർ അണിനിരന്ന മെഗാ തിരുവാതിരയോടെയായിരുന്നു പരിപാടികളുടെ തുടക്കം. അകമ്പടിയായി പുരുഷന്മാരുടെ ഒപ്പനയും അരങ്ങേറി. ജീവനക്കാർ പങ്കെടുത്ത നൃത്തം, സംഘഗാനം, മറ്റു കലാപരിപാടികൾ എന്നിവയും ചിങ്ങ നിലാവിന് വർണപ്പകിട്ടേകി. ചിങ്ങം ഒന്നിന് തുടങ്ങിയ ഓണം ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് കലാ സാംസ്കാരിക പരിപാടികൾ നടത്തിയത്. വ്യത്യസ്തകൾ കൊണ്ട് വ്യത്യസ്തത തീർക്കുന്ന ഇമ്മാനുവൽ സിൽക്സ് ഇക്കുറിയും അതിശയിപ്പിക്കുന്ന കളക്ഷനും മറ്റാർക്കും നൽകാനാവാത്ത ബമ്പർ ഓഫറുകളുമാണ് ഓണത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ചിങ്ങനിലാവ് കൾച്ചറൽ ഫെസ്റ്റ് പിആർഒ മൂത്തൽ നാരായണൻ ഉദ്ഘാടനം ചെയ്തു. ഷോറും മാനേജർ ടി.സന്തോഷ്, സ്‌റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

No comments