Breaking News

വൈഎംസിഎ കാസര്‍കോട് ജില്ലാ നേതൃശിബിരവും യൂണിറ്റ് ഭാരവാഹികളുടെ ഏകദിന പരിശീലനവും ആഗസ്റ്റ് 20 ന് ഭീമനടിയില്‍ നടക്കും.

വൈഎംസിഎ കാസര്‍കോട് ജില്ലാ നേതൃശിബിരവും യൂണിറ്റ് ഭാരവാഹികളുടെ ഏകദിന പരിശീലനവും ആഗസ്റ്റ് 20 ന് ഭീമനടിയില്‍ നടക്കും.
ഭീമനടി വ്യാപാരഭവന്‍ ഹാളില്‍ രാവിലെ 9.30 ന്  നേതൃശിബിരവും പരിശീലന ക്ലാസും വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി അധ്യക്ഷനാകും. ജില്ലാ വൈസ് ചെയര്‍മാന്‍ അജീസ് പറയിടം, വനിതാഫോറം ജില്ലാ ചെയര്‍പേഴ്സണ്‍ സിസിലി അലക്സ്,  സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാന്‍ ഷിജിത്ത് തോമസ്, ഭീമനടി വൈഎംസിഎ പ്രസിഡന്റ ചെറിയാന്‍ ഊത്തപ്പാറയ്ക്കല്‍, സെക്രട്ടറി സക്കറിയാസ് തേക്കുംകാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ജെ.സി.ഐ നാഷണല്‍ ട്രെയിനര്‍ ജെയിസണ്‍ തോമസ്, എഐ ട്രെയിനര്‍ മനു വര്‍ഗീസ്, ലീഡര്‍ഷിപ്പ് ട്രെയിനര്‍ ആശ മേരി ജോസഫ് എന്നിവര്‍ ക്ലാസുകളെടുക്കും. സമാപന ചടങ്ങില്‍ മുന്‍ സബ് റീജിയണ്‍ ചെയര്‍മാന്‍ ബേബി മാടപ്പള്ളി അധ്യക്ഷം വഹിക്കും. ഡാജി ഓടയ്ക്കല്‍, ടോംസണ്‍ ടോം എന്നിവര്‍ പ്രസംഗിക്കും.

No comments