ബേക്കൽ ഇൻ്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ഈ വർഷം ക്രിസ്മസ് -പുതുവത്സര കാലത്ത് ഉണ്ടാകില്ല
ജനകീയ സംഘാടക സമിതിയുടെ നേതൃത്വത്തിൽ 2022 ഡിസംബർ മുതൽ ബേക്കൽ ബീച്ച് പാർക്കിൽ നടന്നുവരുന്ന ബേക്കൽ ഇൻ്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ഈ വർഷം ക്രിസ്ത്മസ് -പുതുവത്സര കാലത്ത് ഉണ്ടാകില്ല എന്ന് ബീച്ച് ഫെസ്റ്റിവൽ കോർകമ്മറ്റി ചേർന്ന് തീരുമാനമെടുത്തു.
വയനാട് പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ മാറ്റിവെക്കണം എന്ന പൊതു തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഫെസ്റ്റ് മാറ്റിവെക്കുന്നത് എന്ന് സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു .
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്oൻ, ബി.ആർ.ഡി.സി എം.ഡി ഷിജിൻ.പി, എം.കുമാരൻ, കെ.ഇ.എ ബക്കർ, എം.എ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു .
കഴിഞ്ഞ വർഷങ്ങളിൽ വിജയകരമായി നടന്ന ഒന്നും രണ്ടും ഫെസ്റ്റ് എഡിഷനുകളെ തുടർന്ന് ബേക്കൽ വിനോദസഞ്ചാര പദ്ധതിക്ക് പുത്തൻ ഉണർവ്വ് ലഭിക്കുകയുണ്ടായി. സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർദ്ധനവുണ്ടായി. മുടങ്ങിക്കിടന്നിരുന്ന പദ്ധതികളിലേക്ക് കൂടുതൽ നിക്ഷേപകർ വരികയും പദ്ധതികൾ പുനരാരംഭിക്കുവാനും കഴിഞ്ഞിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തി.
No comments