Breaking News

നീലേശ്വരം മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ജീവനക്കാരന്‍ ശ്രീജിത്ത്‌ മുതിരക്കാലിന്‌ മികച്ച ക്ഷീരകര്‍ഷകനുള്ള അംഗീകാരം

നീലേശ്വരം മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ജീവനക്കാരന്‍ ശ്രീജിത്ത്‌ മുതിരക്കാലിന്‌ മികച്ച ക്ഷീരകര്‍ഷകനുള്ള അംഗീകാരം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ്‌ ഓഫീസിലെ ഓഫീസ്‌ സെക്രട്ടറിശ്രീജിത്ത്‌ മുതിരക്കാലിന്‌ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അംഗീകാരം.
ഇന്നു നടന്ന കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായാണ്‌ അംഗീകാരം നല്‍കി ശ്രീജിത്തിനെ ആദരിച്ചത്‌. ചാമക്കുഴിയിലെ നന്മയാസ്‌ ഡയറിഫാം ഉടമയാണ്‌. എച്ച്‌എഫ്‌, ജഴ്‌സി ഇനത്തില്‍ പെട്ട 24 പശുക്കളും 6 കിടാരികളും ഫാമില്‍ ഉണ്ട്‌. കാലിച്ചാനടുക്കം സൊസൈറ്റിയില്‍ ദിവസേന 260 ലിറ്റര്‍ പാല്‍ അളക്കുന്നു. 2023 ല്‍ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മികച്ച യുവക്ഷീരകര്‍ഷകനുള്ള അവാര്‍ഡ്‌ നല്‍കിയിരുന്നു. 2024 ലെ കിനാനൂര്‍ കരിന്തളം കുടുംബശ്രീ സിഡിഎസ്‌ മഴപ്പൊലിമയില്‍ ആദരിക്കുകയും ചെയ്‌തു. കെ.കുമാരന്‍ നായരുടെയും എം.നാരായണിയുടെയും മകനാണ്‌. ഭാര്യ: ശ്രുതി ശ്രീജിത്ത്‌. നന്മയ ശ്രീജിത്തും നന്‍വിക ശ്രീജിത്തുമാണ്‌ മക്കള്‍.

No comments