കണ്ണൂര്‍ തോട്ടടയില്‍ ഓട്ടോയില്‍ ബസ് ഇടിച്ച് ബേക്കൽ സ്വദേശി മരിച്ചു
കണ്ണൂര്‍ തോട്ടടയില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോയാത്രക്കാരനായ ബേക്കൽ സ്വദേശി മരിച്ചു. ശ്രീനിവാസനാണ് മരിച്ചത്. ശ്രീനിവാസനും മറ്റു 2 പേരും തലശ്ശേരിയില്‍ നിന്ന് ഓട്ടോയില്‍ കണ്ണൂരിലേക്കു വരുന്നതിനിടെ തോട്ടടയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന 2 പേരും ഗുരുതരനിലയില്‍ ചാലയിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
No comments