Breaking News

വയനാട് നീലേശ്വരം കോട്ടപ്പുറം സ്‌കൂള്‍ കുട്ടികളില്‍ നിന്നു പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.

പ്രകൃതിദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീലേശ്വരം കോട്ടപ്പുറം സിഎച്ച്‌എംകെഎസ്‌ ജിവിഎച്ച്‌എസ്‌എസ്‌ സ്‌കൂള്‍ കുട്ടികളില്‍ നിന്നു പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.
സ്‌കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ കെ.സുരേഷ്‌, പ്രിന്‍സിപ്പല്‍ ബി.നിഷ, പിടിഎ പ്രസിഡന്റ്‌ അബ്ദുല്‍ മജീദ്‌ എന്നിവര്‍ ചേര്‍ന്ന്‌ നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്തയ്‌ക്ക്‌ തുക കൈമാറി. സ്റ്റാഫ്‌ സെക്രട്ടറി പി.ശ്രീലത, സീനിയര്‍ അസിസ്റ്റന്റ്‌ ഇ.വി.പ്രതാപചന്ദ്രന്‍, അധ്യാപകരായ എം.മോഹനന്‍, എം.എ.അസ്ലം എന്നിവര്‍ സംബന്ധിച്ചു.

No comments