നീലേശ്വരം പള്ളിക്കര കോസ്മോസ് സെവൻസ് ' 24 ന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും.
നീലേശ്വരം പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കോസ്മോസ് സെവൻസ് ' 24 ന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് പ്രവർത്തനം തുടങ്ങും.
രാജാറോഡ് അരികിൽ നീലേശ്വരം പോസ്റ്റ് ഓഫീസിന് സമീപത്തെ റോയൽ ടവറിലാണ് ഓഫീസ്. വൈകുന്നേരം 4 മണിക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി ഓഫീസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വർക്കിങ് ചെയർമാൻ ഡോ.വി.സുരേശൻ അധ്യക്ഷനാകും. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത മുഖ്യാതിഥിയാകും. വയനാടിന്റെ അതിജീവനത്തിന് എസ്എഫ്എ നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക സമാഹരണത്തിൽ കോസ്മോസ് സെവൻസിന്റെ ധനസഹായവും ചടങ്ങിൽ കൈമാറും. പരിപാടിക്ക് മുന്നോടിയായി 3.30 ന് വിശിഷ്ടാതിഥികളെ നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് സ്വീകരിച്ചാനയിക്കും. കമ്മിറ്റി അംഗങ്ങൾ, കായികപ്രേമികൾ, നാട്ടുകാർ എന്നിവർ 3.15ഓടെ തന്നെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തി പരിപാടിയുടെ ഭാഗമാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. എസ്എഫ്എ അംഗീകൃത ടൂർണമെന്റാണ് കോസ്മോസ് സെവൻസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫ്ലഡ് ലിറ്റ് ടൂർണമെന്റ്. ഡിസംബർ-ജനുവരി മാസങ്ങളിലായാണ് മത്സരങ്ങൾ.
No comments