Breaking News

മടിക്കൈ പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാഘോഷം നടത്തി.

മടിക്കൈ പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാഘോഷം നടത്തി. 
പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.സത്യ അധ്യക്ഷയായി. ജൈവകർഷകരായ ഇരട്ട സഹോദരങ്ങൾ സി. അരുൺപ്രകാശ് - സി.രാജീവ് നാഥ്, വനിതാ കർഷക മാധവി അമ്മ, കുട്ടി കർഷക പി.പി.തന്മയ, പഞ്ചായത്തിലെ മുതിർന്ന കർഷകൻ കർത്തമ്പു നാന്തൻകുഴി, എസ്.സി. വിഭാഗത്തിൽ പെട്ട കർഷകനായ കെ.കുമാരൻ, മുതിർന്ന കർഷകത്തൊഴിലാളി കെ.വി. തമ്പാൻ, മാതൃകാ പച്ചക്കറി കർഷകൻ എം.വി. വിനോദ്, കൂടുതൽ വിസ്തൃതിയിൽ പഴവർഗങ്ങൾ കൃഷി ചെയ്യുന്ന ജോമി തോമസ് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ സമ്മാനിച്ചും ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, വികസന കാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ എം.അബ്ദുൽ റഹ്മാൻ, രാജൻ, രമ പത്മനാഭൻ, എ.വേലായുധൻ, കെ. നാരായണൻ, മടത്തിനാട്ട് രാജൻ, എ. നാരായണൻ എന്നിവർ പ്രസംഗിച്ചു. മടിക്കൈ കൃഷി ഓഫീസർ സി. പ്രമോദ് കുമാർ സ്വഗ്രതവും അസിസ്റ്റന്റ് കൃഷി ഓഫീസർ പി.വി. പവിത്രൻ നന്ദിയും പറഞ്ഞു.

No comments