ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര, കരുവാച്ചേരി ബസ് സ്റ്റോപ്പുകൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് എം.രാജഗോപാലൻ എംഎൽഎക്ക് നിവേദനം നൽകി.
ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര, കരുവാച്ചേരി ബസ് സ്റ്റോപ്പുകൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് എം.രാജഗോപാലൻ എംഎൽഎക്ക് നിവേദനം നൽകി.
നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി. കുഞ്ഞിരാമൻ, പി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. മുൻ കൗൺസിലർ പി.കെ. രതീഷ്, എ.വി. സജേഷ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ദേശീയപാത വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഇരു ബസ് സ്റ്റോപ്പുകളും ഇല്ലാതാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ടെന്നും ഇത് നീക്കി സ്റ്റോപ്പുകൾ നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
No comments