സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്ത കാട്ടിപ്പൊയിൽ സ്വദേശിയായ ക്ലീനറെ അറസ്റ്റ് ചെയ്തു..
സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്ത കാട്ടിപ്പൊയിൽ സ്വദേശിയായ ക്ലീനറെ അറസ്റ്റ് ചെയ്തു.. മടിക്കൈ കാട്ടിപൊയിലിലെ രാജേഷിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ നീലേശ്വരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ വരികയായിരുന്ന യുവതിയെ സ്പർശിച്ച് മോശമായി പെരുമാറുകയായിരുന്നു. നീലേശ്വരത്ത് ഇറങ്ങിയ യുവതി പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകി. വൈകുന്നേരത്തോടെ നീലേശ്വരം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
No comments