നീലേശ്വരം പള്ളിക്കര കഴകം ഭഗവതി ക്ഷേത്രം പെരുകളിയാട്ടം വനിതാ സബ് കമ്മിറ്റി ഔഷധക്കഞ്ഞി പരിപാടിയൊരുക്കി.
നീലേശ്വരം പള്ളിക്കര കഴകം ഭഗവതി ക്ഷേത്രം പെരുകളിയാട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി വനിതാ സബ് കമ്മിറ്റി ഔഷധക്കഞ്ഞി പരിപാടിയൊരുക്കി.
പഴമയുടെ നന്മയിലേക്കുള്ള തിരിച്ചു പോക്ക് എന്ന നിലയിൽ ഒരുക്കിയ പരിപാടിയുടെ ഭാഗമായി ഔഷധക്കഞ്ഞി വിതരണവും ആയുർവേദ ക്ലാസും നടത്തി. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. ലത വിശിഷ്ടാതിഥിയായി. പ്രേമജ ടീച്ചർ അധ്യക്ഷത വഹിച്ചു. ഡോ.ജി.കെ. സീമ ആയുർവേദ ക്ലാസ് എടുത്തു. വനിതാ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. യശോദ, സെക്രട്ടറി നളിനി രാജീവൻ, ലക്ഷ്മി അമ്മ, അമ്മിണി അമ്മ, സി.എച്ച്.ബിന്ദു എന്നിവർ ആശംസകൾ നേർന്നു. 2025 മാർച്ച് 1 മുതൽ 9 വരെയാണ് കേണമംഗലത്ത് നവീകരണ ബ്രഹ്മകലശമഹോത്സവവും പെരുങ്കളിയാട്ടവും നടക്കുക.
No comments