നീലേശ്വരം ബസ് സ്റ്റാന്റിനു സമീപം പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ചു: മോഷ്ടാവിനെ നീലേശ്വരം പോലീസ് മണിക്കൂറുകൾക്കകം പൊക്കി
നീലേശ്വരം ബസ് സ്റ്റാന്റിനു സമീപം പാർക്ക് ചെയ്ത സ്കൂട്ടർ മോഷ്ടിച്ച യുവാവിനെ നീലേശ്വരം പോലീസ് മണിക്കൂറുകൾക്കകം പൊക്കി.
വടകര പോലീസിന്റെ സഹായത്തോടെയാണ് മോഷ്ടാവ് അബ്ദുൽ ഹമീദിനെ അറസ്റ്റ് ചെയ്തത്. നീലേശ്വരത്തെ വിഷ്ണു മനോഹറിന്റെ കെഎൽ 60 ആർ 7883 നമ്പർ സ്കൂട്ടർ ആണ് മോഷണം പോയത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ നോക്കി പ്രതിയെ തിരിച്ചറിഞ്ഞു. കേരളത്തിലങ്ങോളം വിവരങ്ങൾ കൈമാറി. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിലും നീലേശ്വരം എസ്ഐ, എം.വി. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽവടകര പോലീസിന്റെ സഹായത്തോടെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി തൃശൂർ ചിരനല്ലൂർ സ്വദേശിയായ അബ്ദുൾ ഹമീദിനെ ഇന്ന് നീലേശ്വരത്തെത്തിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷൻ പിആർ ഒ പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി.രമേശ്, പ്രദീപൻ കോതോളി, സുഭാഷ് കരിവെള്ളൂർ, കുഞ്ഞിക്കൃഷ്ണൻ ചീമേനി, ജയേഷ് കൊടക്കാട്, ഹോംഗാർഡ് ദിനേശൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No comments