ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി; പ്രതിഷേധയോഗവും ചേർന്നു.
ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി; പ്രതിഷേധയോഗവും ചേർന്നു.
കോട്ടപ്പാറയിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പ്രതിഷേധ യോഗം വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ടി.നാരായണൻ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി മടിക്കൈ യൂണിറ്റ് പ്രസിഡന്റ് ടി.മോഹനൻ പാലത്തിങ്കാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മോഹനൻ വാഴക്കോട് മുഖ്യപ്രഭാഷണം നടത്തി. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി മനോജ് വാഴക്കോട് പ്രസംഗിച്ചു. ഐക്യവേദി മടിക്കൈ യൂണിറ്റ് സെക്രട്ടറി എം.രതീഷ് സ്വാഗതവും താലൂക്ക് ട്രഷറർ കെ.പി.സുകുമാരൻ നന്ദിയും പറഞ്ഞു.
No comments