Breaking News

വയനാടിനും കരുതലേകി കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പെരിയങ്ങാനം നീലി വരഞ്ഞൂർ ശ്രേയസ്‌ കുടുംബശ്രീ യൂണിറ്റ് വാര്‍ഷികാഘോഷം നടത്തി.

വയനാടിനും കരുതലേകി 
കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പെരിയങ്ങാനം നീലി വരഞ്ഞൂർ ശ്രേയസ്‌ കുടുംബശ്രീ യൂണിറ്റ് വാര്‍ഷികാഘോഷം നടത്തി.
കുടുംബശ്രീയുടെ 24-ാം വാര്‍ഷികാഘോഷ പരിപാടിയിലാണ്‌ കുടുംബശ്രീയുടെ ഒരാഴ്‌ചത്തെ നിക്ഷേപം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കിയത്‌.
വാര്‍ഷികാഘോഷ പരിപാടികള്‍ വാര്‍ഡ്‌ മെമ്പര്‍ മനോജ്‌ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ധന്യ അധ്യക്ഷയായി. സഹായധനം എഡിഎസിനു കൈമാറി. എഡിഎസ്‌ സെക്രട്ടറി അനിത പ്രസാദ്‌, അംഗങ്ങളായ പുഷ്‌പ, രാധാമണി, ഗീത, ജീന, ജയ, രതി എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ സെക്രട്ടറി സൗമ്യ സ്വാഗതവും അംഗം ശ്രീജ നന്ദിയും പറഞ്ഞു.

No comments