സീർഡ് പരിസ്ഥിതി മിത്ര പുരസ്കാരം നീലേശ്വരം സ്വദേശി പി.വി.ദിവാകരൻ കടിഞ്ഞിമൂല ഏറ്റുവാങ്ങി.
സർക്കാരും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി ഏർപ്പെടുത്തിയ സെന്റർ ഫോർ എൻവയൺമെന്റ് എജ്യൂക്കേഷൻ ആന്റ് റൂറൽ ഡവലപ്മെന്റ് (സീർഡ്) പരിസ്ഥിതി മിത്ര പുരസ്കാരം നീലേശ്വരം സ്വദേശി പി.വി.ദിവാകരൻ കടിഞ്ഞിമൂല ഏറ്റുവാങ്ങി. സുസ്ഥിര വികസനം ലക്ഷ്യമാക്കി പരിസ്ഥിതി പ്രവർത്തനം നടത്തുന്ന മികച്ച പരിസ്ഥിതി പ്രവർത്തകരെ തിരഞ്ഞു കണ്ടെത്തിയാണ് ഈ പുരസ്കാരം നൽകി പ്രോത്സാഹിപ്പിക്കുന്നത്. കോട്ടയം ഉഴവൂർ സെന്റ് സ്‌റ്റീഫൻസ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം എംപി, അഡ്വ. ഫ്രാൻസിസ് ജോർജ് പുരസ്കാരം സമ്മാനിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു അധ്യക്ഷനായി. റവ.ഫാദർ അബ്രഹാം പറമ്പേട്ട്, ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, അഗ്രിക്കൾച്ചറൽ ഓഫീസർ തെരേസ അലക്സ്, ഡോ. സിൻസി ജോസഫ്, ക്യാപ്റ്റൻ ജെയ്സ് കുര്യൻ, ബിബി ജോസഫ്, അരുൺ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
No comments