കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്സ് തൃക്കരിപ്പൂർ മണ്ഡലം ജനറൽബോഡി യോഗം നീലേശ്വരം വ്യാപാരഭവനിൽ ചേർന്നു.
കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്സ് തൃക്കരിപ്പൂർ മണ്ഡലം ജനറൽബോഡി യോഗം നീലേശ്വരം വ്യാപാരഭവനിൽ ചേർന്നു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജെ. സജി ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ മുഖ്യാതിഥിയായി. കെടിജിഎ മണ്ഡലം പ്രസിഡന്റ് രാജൻ കളർഫുൾ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സമീർ ഔട്ട്ഫിറ്റ്, നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി എ.വിനോദ് കുമാർ, വൈസ് പ്രസിഡന്റ് എം.ജയറാം, ട്രഷറർ മുഹമ്മദ് അഷ്റഫ് കല്ലായി, സെക്രട്ടറി ശശിധരൻ പാണ്ടിക്കോട്ട്, കെജിടിഎ ട്രഷറർ കരുണാകരൻ റോയൽസിറ്റി എന്നിവർ സംസാരിച്ചു. കെടിജിഎ മണ്ഡലം സെക്രട്ടറി വി.കെ.കൃഷ്ണകുമാർ സ്വാഗതവും രാധാകൃഷ്ണൻ ചീമേനി നന്ദിയും പറഞ്ഞു. ഭാരവാഹികൾ:
രാജൻ കളർഫുൾ (പ്രസി)
No comments