നീലേശ്വരം പേരോല്‍ ജിഎല്‍പിഎസിലെ ഓട്ടിസം സെന്ററിലേക്ക് ആയയെ വേണം.
നീലേശ്വരം പേരോല്‍ ജിഎല്‍പിഎസിലെ ഓട്ടിസം സെന്ററിലേക്ക് ആയയെ വേണം
ഹൊസ്‌ദുര്‍ഗ് ബിആര്‍സിക്കു കീഴില്‍ നീലേശ്വരം പേരോല്‍ ജിഎല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആയയെ നിയമിക്കും.
2024 ഡിസംബര്‍ 18 വരെയാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഓട്ടിസം സെന്ററില്‍ നിന്നു അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ച് തയ്യാറാക്കിയ അപേക്ഷ സഹിതം ഓഗസ്‌റ്റ് 16 നു രാവിലെ 10 മണിക്ക് ഓട്ടിസം സെന്ററില്‍ കൂടിക്കാഴ്‌ചയ്‌ക്കെത്തണമെന്നു ഹൊസ്‌ദുര്‍ഗ് ബിപിസി അറിയിച്ചു. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവായിരിക്കണം അപേക്ഷക. വിദ്യാഭ്യാസ യോഗ്യതയും വയസും തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂവിനു വരുമ്പോള്‍ കൊണ്ടുവരണമെന്നും കൂട്ടിച്ചേര്‍ത്തു.
No comments