നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിൽ നാളെ സ്വാതന്ത്ര്യദിനാഘോഷം നടത്തും.
നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിൽ നാളെ സ്വാതന്ത്ര്യദിനാഘോഷം നടത്തും.
വൈകുന്നേരം 3 മണിക്ക് വായനശാല ഹാളിൽ നടക്കുന്ന പരിപാടികൾ വായനശാല എക്സിക്യൂട്ടീവ് അംഗം സി.രമ ടീച്ചർ ഉദ്ഘാടനം ചെയ്യും. ബാലവേദി പ്രസിഡന്റ് ആർ.ഗൗരിലക്ഷ്മി അധ്യക്ഷയാകും. ബാലവേദി കൺവീനർ സൗമ്യ കണ്ണൻ സ്വാഗതവും സെക്രട്ടറി ഇഷാന പറമ്പത്ത് നന്ദിയും പറയും. തുടർന്ന് ബാലവേദി കുട്ടികളുടെ ദേശഭക്തി ഗാനം, ദേശീയഗാനം, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ. രാവിലെ 9 മണിക്ക് ദേശീയപതാക ഉയർത്തും.

No comments