Breaking News

രാമായണമാസാചരണത്തിന്റെ ഭാഗമായി കരിന്തളം പുലയനടുക്കം ശ്രീസുബ്രഹ്മണ്യൻ കോവിലിൽ നാളെ രാമായണം പ്രശ്നോത്തരി നടത്തും

രാമായണമാസാചരണത്തിന്റെ ഭാഗമായി കരിന്തളം പുലയനടുക്കം ശ്രീസുബ്രഹ്മണ്യൻ കോവിലിൽ നാളെ രാമായണം പ്രശ്നോത്തരി നടത്തും.
വൈകുന്നേരം 4 മണിക്ക് കോവിൽ ഓഡിറ്റോറിയത്തിലാണ് മത്സരം. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, ജനറൽ വിഭാഗങ്ങളിൽ മത്സരമുണ്ടാകും. പങ്കെടുക്കുന്നവർ നാളെ വൈകുന്നേരം 3.30 ന് കോവിലിൽ എത്തണം. രാമായണ മാസാചരണ പരിപാടിയുടെ സമാപനം സംക്രമ ദിവസമായ ഓഗസ്റ്റ് 16 ന് ഭക്തജന സംഗമത്തോടെ സമാപിക്കും. ബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്യും. സി.വി. ഭാവനൻ അധ്യക്ഷനാകും. കുളത്തിൽ മുങ്ങിത്താഴ്ന്ന കർഷകനെ രക്ഷപ്പെടുത്തിയ കെ.വി.വിജുവിനെ ആദരിക്കും. രാമായണ പ്രശ്നോത്തരിയിലെ വിജയികൾക്ക് സമ്മാനങ്ങളും നൽകും.

No comments