Breaking News

ദേശീയപാത: നീലേശ്വരം, കുമ്പള അടിപ്പാതകളുടെ ഉയരവും വീതിയും വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി.

ദേശീയപാത: നീലേശ്വരം, കുമ്പള അടിപ്പാതകളുടെ ഉയരവും വീതിയും വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി

ദേശീയപാത നവീകരണ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിലും കുമ്പള ആരിക്കാടിയിലും നിർമിക്കുന്ന അടിപ്പാതകളുടെ ഉയരവും വീതിയും വർധിപ്പിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.
നീലേശ്വരത്ത് നിലവിൽ 4 മീറ്ററിൽ നിർമിക്കുന്ന അടിപ്പാതയുടെ വീതിയും ഉയരവും 6 മീറ്റർ ആക്കണമെന്ന് ആവശ്യപ്പെട്ട് നേരിൽക്കണ്ട മുസ്ലിം ലീഗ് നീലേശ്വരം മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ.കെ.പി. നസീറിനാണ് ഈ മറുപടി ലഭിച്ചത്. തുടർന്ന് ദേശീയ പാത പ്രൊജക്ട് ഡയറക്ടർ പുനീത് കുമാറിനെ ഫോണിൽ വിളിച്ച് ഇക്കാര്യത്തിലെ സാധ്യതകളും ആരാഞ്ഞു. ഇതിനായി കേന്ദ്രഗതാഗത മന്ത്രിയിൽ സമ്മർദം ചെലുത്തുന്നത് തുടരുമെന്ന് എംപി ഉറപ്പു നൽകിയതായും അഡ്വ. നസീർ കൂട്ടിച്ചേർത്തു.

No comments