കിനാനൂർ കരിന്തളം കുടുംബശ്രീ സിഡിഎസ് സൗദി പ്രവാസി പുരസ്കാരം ഏറ്റുവാങ്ങി
സൗദി അറേബ്യ കിഴക്കൻ പ്രവിശ്യ നവോദയ സാംസ്കാരികവേദി കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം കിനാനൂർ കരിന്തളം കുടുംബശ്രീ സിഡിഎസ് ഏറ്റുവാങ്ങി.
പൊന്നാനിയിൽ നടന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ പുരസ്കാരം സമ്മാനിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ധന്യ, കെ.കൈരളി, കുടുംബശ്രീ എഡിഎംസി, ഡി. ഹരിദാസ്, ഡിപിഎം വിഘ്നേഷ്, സിഡിഎസ് ചെയർപേഴ്സൺ ഉഷ രാജു, വൈസ് ചെയർപേഴ്സൺ കെ.സീന, സിഡിഎസ് അംഗങ്ങളായ കെ. പ്രസീദ, സി.കെ. രോഹിണി, അക്കൗണ്ടന്റ് സിൽഷ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. സിഡിഎസ് നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. രാജ്യത്തെ ഏറ്റവും മികച്ച സ്വയംസഹായ സംഘങ്ങൾക്കുള്ള പുരസ്കാരവും നേരത്തെ കിനാനൂർ കരിന്തളത്തിന് ലഭിച്ചിരുന്നു.

No comments