Breaking News

നീലേശ്വരം സക്സസ് സ്പീച്ച് ഫൗണ്ടേഷന്റെ പ്രസംഗ പരിശീലന കോഴ്സിന്റെ രണ്ടാം ദിവസം ബാലകൃഷ്ണൻ പെരിയ ക്ലാസ് എടുത്തു.

നീലേശ്വരം സക്സസ് സ്പീച്ച് ഫൗണ്ടേഷന്റെ പ്രസംഗ പരിശീലന കോഴ്സിന്റെ രണ്ടാം ദിവസം ബാലകൃഷ്ണൻ പെരിയ ക്ലാസ് എടുത്തു. ശബ്ദവും പ്രസംഗവും എന്ന വിഷയത്തിലാണ് പ്രമുഖ പ്രാസംഗികനും ശബ്ദ കലാകാരനും മാധ്യമ പ്രവർത്തകനുമായ ബാലകൃഷ്ണൻ പെരിയ ക്ലാസ് എടുത്തത്. ഫൗണ്ടേഷന്റെ ആദ്യ ബാച്ച് പരിശീലനം
 നീലേശ്വരം വ്യാപാര ഭവനിലാണ് നടന്നു വരുന്നത്. തുടർന്നുള്ള ഞായറാഴ്ചകളിലും ക്ലാസ് ഉണ്ടാകുമെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രസംഗ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ഡയറക്ടർ ടി.വി. ഉമേശൻ അറിയിച്ചു. വിവരങ്ങൾക്ക്: 7306968194.

No comments