Breaking News

ചെന്നൈ മെയിലിന് നീലേശ്വരത്ത് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നവഭാരത് ക്ലബ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.

ചെന്നൈ മെയിലിന് നീലേശ്വരത്ത് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നവഭാരത് ക്ലബ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യം നിരന്തരം അവഗണിക്കുന്ന റയിൽവേ അധികൃതരുടെ നിലപാടിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. കെ.വി. തമ്പാൻ, എൻ.വി. ചന്ദ്രൻ, കെ.പ്രകാശൻ, എ.ഗംഗാധരൻ നായർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ. രാജഗോപാലൻ നായർ സ്വാഗതവും ട്രഷറർ പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.രാജഗോപാലൻ നായർ (പ്രസിഡന്റ്), കെ.പി.ശശി (വൈസ് പ്രസിഡന്റ്), കെ.പ്രകാശൻ (സെക്രട്ടറി), പി.വേണുഗോപാലൻ നായർ (ജോയിന്റ് സെക്രട്ടറി), പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ (ട്രഷറർ). വയനാട് ദുരന്തത്തിൽ അനുശോചിച്ചാണ് യോഗം തുടങ്ങിയത്.

No comments