Breaking News

നീലേശ്വരം അഴിത്തലയിൽ സുന്നി സെന്റർ സാന്ത്വനം ക്ലബ്ബിലേക് വാക്കറും വീൽ ചെയറും നൽകി

നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിൽ സുന്നി യുവജന സംഘത്തിന്റെ കീഴിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സാന്ത്വനം ക്ലബ്ബ് വഴി രോഗികൾക്ക് നൽകി വരുന്ന സാന്ത്വനം ഉപകരണത്തിലേക്ക് കുറ്റൂർ ഹമീദ് നൽകിയ വാക്കറും വീൽ ചെയറും ഹബീബ് മുസ്‌ലിയാരിൽ നിന്ന് സാന്ത്വനം ക്ലബ് അംഗങ്ങളായ സുബൈർ കാരയിൽ, അബ്ദുൽ കാദർ ഹാജി, വളപ്പിൽ മുഹമ്മദ് കുഞ്ഞി, ഹകീം പി പി,കോട്ടായി മുഹമ്മദ് അലി, ഹാഫിള് നിസാമുദ്ദീൻ മഹ്മൂദി, സുഹൈർ സുഹരി, എ ജി സിയാദ്, മുഹമ്മദ് അലി ടി കെ സി എന്നിവർ ഏറ്റു വാങ്ങി. പ്രതിമാസ ധന സഹായം, സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള നിത്യ രോഗികൾക്കുള്ള മെഡിക്കൽ കാർഡ്, മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തിര ധന സഹായം ആവശ്യമുള്ള രോഗികൾക്കുള്ള സഹായങ്ങൾ.. തുടങ്ങി നിരവധി ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങൾ അഴിത്തല സാന്ത്വനം ക്ലബിന് കീഴിൽ നടന്നു വരുന്നു. അഴിത്തല സുന്നി സെന്ററിൽ നടന്ന പരിപാടി അബ്ദുൽ അസീസ് ഫൈസിയുടെ അധ്യക്ഷതയിൽ പി വി അബൂബക്കർ ബാഖവി ഉത്ഘാടനം നിർവഹിച്ചു. എം സുബൈർ സഅദി വിഷയാവതരണം നടത്തി.

No comments