Breaking News

നീലേശ്വരം റോട്ടറി ക്ലബ് ദേശീയ കായിക ദിനത്തിൽ കായിക താരങ്ങളെ ആദരിച്ചു.

നീലേശ്വരം റോട്ടറി ക്ലബ് ദേശീയ കായിക ദിനത്തിൽ കായിക താരങ്ങളെ ആദരിച്ചു.
അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ വെങ്കല മെഡൽ നേടിയ ഇ.ബാലൻ നമ്പ്യാർ, ഇന്റർനാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ മെഡൽ നേടിയ കെ.വിശ്വനാഥൻ, ഇന്റർനാഷണൽ തെയ്ക്കോൺഡോ ചാമ്പ്യൻ അഞ്ജലി.വി.നായർ എന്നിവരെയാണ് ആദരിച്ചത്. നീലേശ്വരം റോട്ടറി പ്രസിഡന്റ് കെ.എം. രമേശൻ, കെ.സി. മാനവർമ രാജ, റോട്ടറി ചാർട്ടർ അംഗം ഡോ.കെ.സി.കെ.രാജ എന്നിവർ മൂവരെയും ആദരിച്ചു. എൻ. ലക്ഷ്മി നാരായണ പ്രഭു, റോട്ടറി ക്ലബ് സെക്രട്ടറി ഫ്ലാബിയൻ ജോൺ, പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.രാജീവൻ മാസ്റ്റർ, പി.വി. സുജിത് കുമാർ, കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments