Breaking News

ലഹരിക്കെതിരെ കാവലാള്‍ പരിപാടിയുമായി പടന്ന എംആര്‍വിഎച്ച്‌എസ്‌എസ്‌ ഹയര്‍സെക്കന്ററി വിഭാഗം എന്‍എസ്‌എസ്‌.

ലഹരിക്കെതിരെ കാവലാള്‍ പരിപാടിയുമായി പടന്ന എംആര്‍വിഎച്ച്‌എസ്‌എസ്‌ ഹയര്‍സെക്കന്ററി വിഭാഗം എന്‍എസ്‌എസ്‌.
എന്‍എസ്‌എസിന്റെയും ആസാദാ സേനയുടെയും സംയുക്താഭിമുഖ്യത്തിലാണ്‌ പരിപാടിയൊരുക്കിയത്‌. ലഹരിവസ്‌തുക്കളുടെ ദോഷവശങ്ങള്‍ മനസിലാക്കുകയും സമൂഹത്തില്‍ ഇവയുടെ ഉപയോഗം കുറക്കാനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയുമാണ്‌ പരിപാടിയുടെ ലക്ഷ്യം. കവിയും ഗാനരചയിതാവും ഖത്തറില്‍ ക്ലിനിക്കല്‍ നഴ്‌സ്‌ സ്‌പെഷ്യലിസ്റ്റും ആയ ഷിജു.ആര്‍.കാനായി പരിപാടി ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ പി.ഈശ്വരന്‍ നമ്പൂതിരി അധ്യക്ഷനായി. എന്‍എസ്‌എസ്‌ പ്രോഗ്രാം ഓഫിസര്‍ സജീവ്‌ വടവന്തൂര്‍, സീനിയര്‍ അധ്യാപകന്‍ വി.കെ.പി.അബ്ദുല്‍ ജലീല്‍, പിടിഎ വൈസ്‌ പ്രസിഡന്റ്‌ രതീപ്‌ കാനങ്കര, എന്‍എസ്‌എസ്‌ ഉപദേശക സമിതി അംഗങ്ങളായ ഇബ്രാഹിം തട്ടാനിച്ചേരി, ഇ.പി.പ്രകാശന്‍, സ്റ്റാഫ്‌ സെക്രട്ടറി ടി.വിനീത്‌, പി.സുധീഷ്‌, യു.കെ.ഫാത്തിമത്ത്‌ ജസീറ, ജൂനൈഹ മര്‍ജാന്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരിവിരുദ്ധ വീഡിയോ ആല്‍ബമായ ദൗത്യത്തിന്റെ പ്രദര്‍ശനവുമുണ്ടായി. എന്‍എസ്‌എസ്‌ വളന്റിയര്‍മാര്‍ തയ്യാറാക്കിയ ചാര്‍ട്ടുകളും പ്ലക്കാര്‍ഡുകളും പരിപാടിയെ ആകര്‍ഷകമാക്കി.

No comments