Breaking News

നീലേശ്വരം തീര്‍ഥങ്കര ഗുരുമന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷിച്ചു.

നീലേശ്വരം തീര്‍ഥങ്കര ഗുരുമന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി ആഘോഷിച്ചു.
ഗുരുജയന്തി സമ്മേളനം കാഞ്ഞങ്ങാട്‌ നഗരസഭ വാര്‍ഡ്‌ കൗണ്‍സിലര്‍ വി.വി.ശോഭ ഉദ്‌ഘാടനം ചെയ്‌തു. എസ്‌എന്‍ഡിപി യോഗം തീര്‍ഥങ്കര ശാഖ പ്രസിഡന്റ്‌ എം.എം.കരുണാകരന്‍ അധ്യക്ഷനായി. ഗുരുധർമ പ്രചാരണ സഭ ജില്ലാ കോ-ഓർഡിനേറ്റർ ഉദിനൂർ സുകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി പ്രമോദ്‌ കരുവളം, എസ്‌എന്‍ഡിപി യോഗം ഹൊസ്‌ദുര്‍ഗ്‌ യൂണിയന്‍ പ്രസിഡന്റ്‌ എം.വി.ഭരതന്‍, സെക്രട്ടറി പി.വി.വേണുഗോപാല്‍, വനിതാസംഘം സെക്രട്ടറി പ്രമീള ദിലീപ്‌, രസിത ദാമോദരന്‍, ഗീത സുരേന്ദ്രന്‍, ശാഖ ഭരണ സമിതി അംഗങ്ങളായ കെ.രാമകൃഷ്‌ണന്‍, ടി.കുഞ്ഞിക്കൃഷ്‌ണന്‍, കണിച്ചിറ നാരായണന്‍, പ്രസാദ്‌ കരുവളം, എല്‍.എം.സദാനനന്ദന്‍, ടി.ഗംഗാധരന്‍, എന്‍.വി.രാജു തുടങ്ങിയവര്‍ സംസാരിച്ചു. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു ഉന്നതവിജയികള്‍, മറ്റു മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ എന്നിവര്‍ക്ക്‌ അനുമോദനവുമൊരുക്കി.

No comments