Breaking News

പിലിക്കോട് സി.കൃഷ്ണൻ നായർ സ്മാരക സ്കൂൾ എൻഎസ്എസ് യൂണിറ്റ് ജീവവൈദ്യുതി രക്തദാന പരിപാടി നടത്തി.

പിലിക്കോട് സി.കൃഷ്ണൻ നായർ സ്മാരക സ്കൂൾ എൻഎസ്എസ് യൂണിറ്റ് ജീവവൈദ്യുതി രക്തദാന പരിപാടി നടത്തി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഹയർസെക്കന്ററി വിഭാഗം എൻഎസ്എസ് ഉത്തരമേഖല കൺവീനർ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് സുമേഷ് അധ്യക്ഷനായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ.സുബിൻ ജോൺ, സ്കൂൾ എസ്എംസി ചെയർമാൻ സി.കെ.രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. അബ്ദുൾ ലത്തീഫ് നന്ദി പറഞ്ഞു. 173 പേർ രക്തദാനത്തിനെത്തി. 76 പേർ രക്തം നൽകി. ശേഷിക്കുന്ന 77 പേർ പോലീസിന്റെ ആപ്പിൽ പേര് രജിസ്റ്റർ ചെയ്തു. ഇതുവരെ സംഘടിപ്പിച്ചതിൽ മികച്ച ക്യാമ്പ് ആയിരുന്നു ഇതെന്നും മികച്ച പങ്കാളിത്തം എൻഎസ്എസ് വളന്റിയർമാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും ഡോ.സുബിൻ ജോൺ അഭിപ്രായപ്പെട്ടു.

No comments