Breaking News

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഒളിമ്പിക്സ് മൽസരങ്ങൾ ആരംഭിച്ചു.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഒളിമ്പിക്സ് മൽസരങ്ങൾ ആരംഭിച്ചു. നീണ്ട ഇടവേളക്ക് ശേഷമാണ് സ്കൂൾ "ഒളിമ്പിക്സ്: അത്ലറ്റിക് മൽസരങ്ങൾ നടത്തുന്നത്. കൂടുതൽ ദൂരം - വേഗം ഉയരങ്ങൾ കണ്ടെത്തുന്നതിനായി രാജാസിലെ 200 ലധികം കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്. നീലേശ്വരം പൊലീസ് ഇൻസ്പക്ടർ നിബിൻ ജോയ് അത്ലറ്റിക്ക് മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.രഘു, മദർ പി.ടി. എ പ്രസിഡൻ്റ് ശുഭ, ഹയർ സെക്കൻ്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.ഇ അനുരാധ, ഹൈസ്ക്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി പി.പ്രസീത തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.വിജീഷ് സ്വാഗതവും പ്രധാനധ്യാപിക എം.വി രമ നന്ദിയും പറഞ്ഞു. മാർച് ഫാസ്റ്റ് ഉദ്ഘാടനം, സല്യൂട്ട് സ്വീകരിക്കൽ, പതാക ഉയർത്തൽ എന്നിവ നടന്നു.

No comments