നീലേശ്വരം പോലീസ് സ്‌റ്റേഷനിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന പത്തോളം പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.
നീലേശ്വരം പോലീസ് സ്‌റ്റേഷനിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന പത്തോളം പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.
നീലേശ്വരം സിഐ നിബിൻ ജോയ് ഉദ്ഘാടനം ചെയ്തു. സ്ഥലം മാറിപ്പോകുന്ന പത്തോളം ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. നീലേശ്വരം എസ്ഐ, എം.വി. വിഷ്ണു പ്രസാദ് അധ്യക്ഷനായി. സബ് ഇൻസ്പെക്ടർമാരായ സി.കെ.മുരളീധരൻ, മധുസൂദനൻ മടിക്കൈ, കെ.വി.രതീശൻ, നന്ദനൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യു.കെ. സരള, ഉദ്യോഗസ്ഥരായ ദിലീഷ് കുമാർ, പി.വി. സുഭാഷ് എന്നിവർ പ്രസംഗിച്ചു. സബ് ഇൻസ്പെക്ടർ പ്രദീപ് തൃക്കരിപ്പൂർ സ്വാഗതവും സുഭാഷ് കയ്യൂർ നന്ദിയും പറഞ്ഞു.
No comments