Breaking News

ദേശീയപാത വികസനത്തിൽ നഷ്ടപ്പെടാതെ നീലേശ്വരത്തെ പള്ളിക്കര, കരുവാച്ചേരി ബസ് സ്‌റ്റോപ്പുകളും നിലനിർത്തണമെന്ന് ജനകീയ കമ്മിറ്റി രൂപീകരണ യോഗം

ദേശീയപാത വികസനത്തിൽ നഷ്ടപ്പെടാതെ നീലേശ്വരത്തെ പള്ളിക്കര, കരുവാച്ചേരി ബസ് സ്‌റ്റോപ്പുകളും നിലനിർത്തണമെന്ന് ജനകീയ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.സുഭാഷ്, പി.ശ്രീജ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.രമേശൻ, സി.എച്ച്. സുബൈർ ഹാജി, പി. അനൂപ്, പി.കെ.രതീഷ്, വി.വി.രമേശൻ, ടി.കെ.അനീഷ്, ടി.വി.രാജേഷ്, എം.സത്യൻ, കെ.കുഞ്ഞിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
30 ന് വൈകുന്നേരം 5 മണിക്ക് പള്ളിക്കരയിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനകീയ കമ്മിറ്റി ഭാരവാഹികൾ: പ്രൊഫസർ കെ.പി.ജയരാജൻ (ചെയർമാൻ), പി.സുഭാഷ് (കൺവീനർ), സി.എച്ച്. സുബൈർ ഹാജി (ട്രഷറർ).

No comments