Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പള്ളിയത്ത്‌ ഉണിപ്പിലാടത്ത്‌ തറവാട്‌ വാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദവും നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പള്ളിയത്ത്‌ ഉണിപ്പിലാടത്ത്‌ തറവാട്‌ വാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദവും തറവാട്‌ ഭവനത്തില്‍ നടന്നു.
കഴിഞ്ഞ അധ്യയനവര്‍ഷത്തിൽ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. നാടകരംഗത്തെ സമഗ്ര സംഭാവനയ്‌ക്ക്‌ കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ നാടകപ്രതിഭ പയ്യന്നൂര്‍ മുരളി, പഞ്ചാബിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ നിന്‌്‌ ഫിസിക്‌സില്‍ ഡോക്ടറേറ്റ്‌ നേടിയ പി.ഹര്‍ഷപ്രിയ എന്നിവരെ ആദരിച്ചു. തറവാട്‌ പ്രസിഡന്റ്‌ പി.യു.ദിനചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. പി.യു.ശങ്കരന്‍ നായര്‍, പി.യു.ഉണ്ണിക്കൃഷ്‌ണന്‍ മാസ്റ്റര്‍, പി.യു.കുഞ്ഞിക്കൃഷ്‌ണന്‍ നായര്‍, പി.യു.മുരളീധരന്‍ നായര്‍, പി.യു.പ്രദീപ്‌ കുമാര്‍, പി.യു.രാമകൃഷ്‌ണന്‍, പി.യു.സൂരജ്‌, പി.യു.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments