Breaking News

നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ മുൻ പ്രവാസി ഉറക്കത്തിൽ മരിച്ച നിലയിൽ.

നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ മുൻ പ്രവാസി ഉറക്കത്തിൽ മരിച്ച നിലയിൽ.മരക്കാപ്പ്‌ കടപ്പുറം വല്ലി നിലയത്തിലെ കെ.പി.ഷാജി (47) യാണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ്‌ വീട്ടില്‍ ഇദ്ദേഹത്തെ അനക്കമറ്റ നിലയില്‍ കണ്ടത്‌. ഉടന്‍ നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.പി.അച്യുതന്റെയും കെ.പി.വല്ലിയുടെയും മകനാണ്‌. സഹോദരങ്ങള്‍: വത്സല, സുജാത, പുഷ്‌പ (ഇരുവരും മത്സ്യവിതരണത്തൊഴിലാളികള്‍, നീലേശ്വരം), കലാവതി (മത്സ്യവിതരണത്തൊഴിലാളി, കണ്ണൂര്‍), തുളസി, പരേതനായ ഗണേശന്‍.

No comments