Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് വിവിധ മേഖലകളിൽമികവു കാട്ടിയവരെ അനുമോദിച്ചു..

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് വിവിധ മേഖലകളിൽമികവു കാട്ടിയവരെ അനുമോദിച്ചു.
യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരവും കാഷ് അവാർഡും നൽകി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുക്കപ്പെട്ട വ്യാപാരഭവൻ ഓഫീസ് മാനേജർ ശ്രീജിത്ത് മുതിരക്കാലിന് ചടങ്ങിൽ ആദരമൊരുക്കി. സമിതി യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ സ്വാഗതവും ട്രഷറർ എം.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.

No comments