നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം നടത്തി.
നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം നടത്തി.
എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. സ്‌കൂള്‍ ഡയറി പ്രകാശനവും നടത്തി. റിട്ട.ഡിജിപിയും നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും ആയ സി.എം.രവീന്ദ്രന്‍ ഐപിഎസ് ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ടി.സി.ഉദയവര്‍മ രാജ, പിടിഎ വൈസ് പ്രസിഡന്റ് കെ.രഘു, മദര്‍ പിടിഎ പ്രസിഡന്റ് ശുഭപ്രകാശ്, ഹയര്‍സെക്കന്‍ഡറി വിഭാഗം എസ്‌ആര്‍ജി കണ്‍വീനര്‍ പി.ഷാജി, ഹൈസ്‌കൂള്‍ വിഭാഗം എസ്‌ആര്‍ജി കണ്‍വീനര്‍ പി.സിന്ധു, ഹയര്‍സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.ഇ.അനുരാധ, ഹൈസ്‌കൂള്‍ വിഭാഗം സ്റ്റാഫ് സെക്രട്ടറി പ്രസീദ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വിജീഷ് സ്വാഗതവും ഹെഡ്‌മിസ്‌ട്രസ് എം.വി.രമ നന്ദിയും പറഞ്ഞു.
No comments