Breaking News

കാസര്‍കഗോഡ് ജില്ലയില്‍ നീര്‍പക്ഷികള്‍ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സര്‍വേ പൂര്‍ത്തിയായി.

കാസര്‍ഗോഡ് ജില്ലയിൽ നീര്‍പക്ഷികള്‍ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സര്‍വേ പൂര്‍ത്തിയായി.
കാസര്‍കോട്‌ സാമൂഹികവനവല്‍ക്കരണ വിഭാഗവും മലബാര്‍ അവേര്‍നെസ്‌ ആന്‍ഡ്‌ റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ ലൈഫും ചേര്‍ന്നാണ്‌ സര്‍വേ നടത്തിയത്‌. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തടുക്ക, നീര്‍ച്ചാല്‍, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്‌, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ്‌ നീര്‍പ്പക്ഷികള്‍ കൂടൊരുക്കിയതായി സർവേയിൽ കണ്ടെത്തിയത്‌. കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീർകാക്ക, കിന്നരി നീർക്കാക്ക എന്നിവയുടെ എണ്ണം ജില്ലയിൽ വർധിച്ചിട്ടുണ്ട്. ഇതിൽ കിന്നരി നീർകാക്കയുടെ എണ്ണം ഇരുന്നൂറ് ശതമാനത്തോളം വർധിച്ചതായി സർവേയിൽ കണ്ടെത്തി. കഴിഞ്ഞ വർഷം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റിയപ്പോൾ നീർപക്ഷികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വന്നിട്ടുണ്ടായിരുന്നു. ജില്ലയിലെ ജലാശയ ആവാസവ്യവസ്ഥ ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതാണ് സർവ്വേ ഫലം എന്ന് അസി: ഫോറസ്റ്റ് കൺസർവേറ്റർ എ ഷജ്ന കരീം, ഡോ: റോഷ് നാഥ് രമേശ് എന്നിവർ അഭിപ്രായപ്പെട്ടു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സോളമൻ ടി ജോർജ്, കെ.ഗിരീഷ് , ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ, 
താഹിർ അഹമ്മദ് രാജു കിദൂർ ടി.യു ത്രിനിഷ എന്നിവർ സർവ്വേയിൽ പങ്കെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ ബാലകൃഷ്ണൻ, കെ.ആർ വിജയനാഥ്, എം സുന്ദരൻ, എം. ബിജു ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഞ്ജു എം. ജെ എന്നിവർ നേതൃത്വം നൽകി.

No comments