സിപിഎം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി വി.വി.വെള്ളുങ്ങ അനുസ്‌മരണം നടത്തി
സിപിഎം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി വി.വി.വെള്ളുങ്ങ അനുസ്‌മരണം നടത്തി.
കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകസംഘം നേതാവുമായിരുന്നു പുലിയന്നൂരിലെ വി.വി.വെള്ളുങ്ങ. അനുസ്‌മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഡോ.വി.പി.പി.മുസ്‌തഫ ഉദ്‌ഘാടനം ചെയ്‌തു. ഫോട്ടോ അനാഛാദനവും സ്‌മാരക ഹാള്‍ ഉദ്‌ഘാടനവും ഇദ്ദേഹം നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം പി.ശാര്‍ങി അധ്യക്ഷനായി. പാറക്കോല്‍ രാജന്‍, കയനി മോഹനന്‍, ടി.പി.ശാന്ത, വരയില്‍ രാജന്‍, എം.ചന്ദ്രന്‍, പി.പി.രാജേഷ്, കെ.വി.അപ്പൂഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. കെ.വി.സുധീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

No comments