Breaking News

വയനാട്ടിലെ ഉരുൾ പൊട്ടൽ ഉണ്ടായ പ്രദേശത്തിന് ഒരു ചെറിയ കൈത്താങ്ങായി നീലേശ്വരം പള്ളിക്കരയിലെ ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ.

വയനാട്ടിലെ ഉരുൾ പൊട്ടൽ ഉണ്ടായ പ്രദേശത്തിന് ഒരു ചെറിയ കൈത്താങ്ങായി നീലേശ്വരം പള്ളിക്കരയിലെ ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. കുട്ടികൾ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രദീപ് കെ.വി ക്ക് പ്രിൻസിപ്പളായ സിസ്റ്റർ വൽസ കുട്ടികളുടേയും അധ്യാപികമാരുടേയും സാന്നിധ്യത്തിൽ കൈമാറി . നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരികൃഷ്ണ സൈക്കിൾ വാങ്ങാനായി വച്ചിരുന്ന തന്റെ കൊച്ചു സമ്പാദ്യവും ഈ ചടങ്ങിൽ കൈമാറി. പി ടി എ എക്സിക്യുട്ടീവ് മെമ്പർ ദിലീപ് കുമാർ , എസ്പിഎൽ ഗൗതം കൃഷ്ണ , എഎസ്പിഎൽ ദ്യുതിയും ചടങ്ങിൽ പങ്കെടുത്തു .

No comments