കരിന്തളം പെരിയങ്ങാനത്ത് രാമായണ മാഹാത്മ്യം ക്ലാസ് സംഘടിപ്പിച്ചു.
കരിന്തളം പെരിയങ്ങാനം ധർമ്മശാസ്ത എൻ എസ് എസ് കരയോഗത്തിൻ്റെയും വനിതാ സമാജത്തിൻ്റെയും ആഭിമുഖ്യത്തിൽ രാമായണ മാഹാത്മ്യം ക്ലാസ് സംഘടിപ്പിച്ചു. പരപ്പ ബാലൻ മാസ്റ്റർ മുഖ്യ പ്രഭാഷണവും രാമായണ മാഹാത്മ്യത്തെ കുറിച്ച് ക്ലാസും എടുത്തു. വനിത സമാജം പ്രസിഡന്റ് രോഹിണി വി.കെ അധ്യക്ഷത വഹിച്ചു. കരയോഗം മുതിർന്ന അംഗം സി.കുഞ്ഞമ്പു നായർ രാമായണ പരായണം നടത്തി. കരയോഗം സെക്രട്ടറി രഘു സംസാരിച്ചു. വനിത സമാജം സെക്രട്ടറി സിന്ധു വിജയകുമാർ സ്വാഗതവും വനിത സമാജം അംഗം പുഷ്പ മണി നന്ദിയും പറഞ്ഞു.
No comments