Breaking News

നീലേശ്വരം ചോയ്യങ്കോട്- കാലിച്ചാനടുക്കം റോഡരികിലെ ബാറ്ററി കടയിൽ വൻ കവർച്ച നടന്നു.

നീലേശ്വരം ചോയ്യങ്കോട്- കാലിച്ചാനടുക്കം റോഡരികിലെ ബാറ്ററി കടയിൽ വൻ കവർച്ച നടന്നു.
ട്വിൻസ് ഓട്ടോ ഇലക്ട്രിക്കൽ വർക്സിലാണ് കവർച്ച നടന്നത്. ചോയ്യങ്കോട്ടെ ഭാനുജൻ എന്ന കെ.പവിത്രന്റേതാണ് കട. 4 ഷട്ടർ ഉള്ള കടയുടെ ഇരുവശത്തേയും ഓരോ ഷട്ടറുകളുടെ പൂട്ട് പൊളിച്ച് തുറന്നാണ് പഴയ ബാറ്ററികൾ 120 എണ്ണം കൊണ്ടുപോയത്. അതേ സമയം ചാർജിനിട്ട ബാറ്ററികൾ കൊണ്ടുപോയിട്ടുമില്ല. ഇന്നു രാവിലെ ചാർജർ ഓഫ് ചെയ്യാനെത്തിയ കടയുടമയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉടൻ നീലേശ്വരം പോലീസിന് വിവരം കൈമാറി. എസ്ഐ, എം.വി. വിഷ്ണു പ്രസാദ്, മുരളീധരൻ എന്നിവർ സ്ഥലത്തെത്തി.

No comments